കോഴിക്കോട് ഭക്ഷ്യവിഷബാധ ഉണ്ടായ ഇടങ്ങില്‍ അടിയന്തിര നടപടികളുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്:ജില്ലയില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ കുടി വെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ കുടിവെള്ള സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ നിന്നും കുടിവെള്ളത്തില്‍ മലിനാംശങ്ങള്‍ കൂടുതലായാണ് കണ്ടെത്തിയത്. മലിനജലം കുടിക്കുന്നത് വിവിധ പകര്‍ച്ച വ്യാധികള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും.

കിണറുകളും മറ്റു ജല സ്രോതസുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഓരോ വീട്ടിലും കിണറുകളും മറ്റു ജല സ്രോതസ്സുകളും ശരിയായ വിധം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊതു ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു. വ്യക്തി ശുചിത്വം, കൈകളുടെ ശുചിത്വം, ഭക്ഷ്യ ശുചിത്വം, പരിസര ശുചിത്വം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുകയും രോഗങ്ങളുണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും പരിശ്രമിക്കുകയും ചെയ്യണമെന്നും ഡി എം ഒ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top