ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പരീക്ഷാഭവനില്‍ സുരക്ഷ കര്‍ശനമാക്കി

പരീക്ഷാഭവനില്‍ സുരക്ഷ കര്‍ശനമാക്കി കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി. സെക് ഷന്‍ ഓഫീസര്‍ ഷിബുവിനെ മര്‍ദിച്ച പരാതി പോലീസിന് കൈമാറും. സംഭവത്തെക്കുറിച്ച് പ്രൊ വൈസ് ചാന്‍സലര്‍ അധ്യക്ഷനും രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. പരീക്ഷാഭവനിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

error: Content is protected !!
Scroll to Top