പി.ജി. പ്രവേശന അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ., എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളുടെ പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരുടെ ലോഗിന്‍ ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് 22 മുതല്‍ 24 വരെ അതത് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടണം ക്ലാസുകള്‍ 25- ന് തുടങ്ങും. വിശദവിവരങ്ങള്‍ക്ക് admission.uoc.ac.in. ഫോണ്‍: 0494 2407016, 7017.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




