ചെമ്മാട് ബൈക്കും ഓട്ടോയിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപം ബൈക്ക് ഓട്ടോയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്.

ബൈക്ക് യാത്രികനായ ചെമ്മാട് സ്വദേശിയും പറമ്പിൽ പീടിക കാടപ്പടിയിൽ താമസക്കാരനുമായ പയ്യനക്കടവത്ത് മമ്മുദുവിന്റെ മകൻ മുഹമ്മദ് ഇല്യാസിനാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top