Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍

HIGHLIGHTS : Calicut University News

ബി-സോണ്‍ വോളിബോള്‍ – ഇ.എം.ഇ.എ ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ ബി-സോണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ജേതാക്കളായി. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് രണ്ടാം സ്ഥാനവും കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ നടന്ന മത്സരം സര്‍വകലാശാലാ കായികവിഭാഗം അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ടൂര്‍ണമെന്റ് കണ്‍വീനര്‍ അഹമ്മദ് ഫായിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

sameeksha-malabarinews

ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഈ അദ്ധ്യയന വര്‍ഷത്തെ ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ആയിരിക്കുമെന്ന് സര്‍വകലാശാലാ പ്രവേശന വിഭാഗം അറിയിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ. ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും. 170 രൂപ പിഴയോടെ നവംബര്‍ 30 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!