Section

malabari-logo-mobile

പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക ഒഴിവുകള്‍

HIGHLIGHTS : Temporary vacancies at Parambikulam Tiger Reserve

വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തില്‍ താത്കാലിക വ്യവസ്ഥയില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാര്‍ക്കറ്റിങ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനായാസമായി ഇംഗ്ലീഷ് എഴുതാനും പറയാനുമുള്ള കഴിവ് മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമാണ്.

കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് യോഗ്യത: ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം (വൈല്‍ഡ് ലൈഫ് മാനേജ്മെന്റില്‍ അഭികാമ്യം) ആശയവിനിമയത്തിലും ഡോക്ക്യുമെന്റേഷനിലും കഴിവ്. ഗവേഷണത്തില്‍ അഭിരുചി. അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകളിലോ വന്യജീവി സംരക്ഷണത്തില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. അറിയപ്പെടുന്ന ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. GIS, കണ്‍സര്‍വേഷന്‍ സോഫ്റ്റ്വെയര്‍ R Project, M-STrIPES തുടങ്ങിയവയില്‍ പ്രാവീണ്യം.

sameeksha-malabarinews

എക്കോ ടൂറസം-മാര്‍ക്കറ്റിങ് സ്പെഷ്യലിസ്റ്റ്: സോഷ്യല്‍ സയന്‍സ്/ ഡവലപ്പ്മെന്റ് സ്റ്റഡീസ്/ മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. ടൂറിസം & ട്രാവല്‍ സ്റ്റഡീസ്/ ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്മെന്റ്/ പബ്ലിക് റിലേഷന്‍സ് മറ്റ് ബന്ധപ്പെട്ട യോഗ്യതകളോ അഭികാമ്യം, നല്ല ആശയവിനിമയം, സംഘാടനശേഷി. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യം

അക്കൗണ്ടന്റ്: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കൊമേഴ്സ് ബിരുദം. അക്കൗണ്ടിങ് സോഫ്റ്റ്വെയറിലും കമ്പ്യൂട്ടറിലും പരിജ്ഞാനം, നല്ല ആശയവിനിമയ ശേഷി, അക്കൗണ്ടിംഗില്‍ അംഗീകൃത സംഘടനകള്‍/ സ്ഥാപനങ്ങള്‍/ വകുപ്പുകള്‍ എന്നിവയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, ഓഫീസ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, വൈല്‍ഡ് ലൈഫ്, നോര്‍ത്ത് റീജിയണ്‍, ആരണ്യഭവന്‍ കോംപ്ലക്സ്, ഒലവക്കോട്, പാലക്കാട്- 678002. ഇ-മെയില്‍ joinptcf@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in സന്ദര്‍ശിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!