കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ മാറ്റി എന്നത് വ്യാജ പ്രചാരണം

തേഞ്ഞിപ്പലം ; കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പരീക്ഷകള്‍ മാറ്റിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ നാല് വരെയുള്ള പരീക്ഷകള്‍ മാറ്റി എന്നു കാണിച്ച് കണ്‍ട്രോളറുടെ പേരിലാണ് വ്യാജ വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.

പരീക്ഷകള്‍ അട്ടിമറിച്ച് സര്‍വകലാശാ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കത്തിനെതിരെ സൈബര്‍ പോലീസിന് പരാതി നല്‍കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top