കോഴിക്കോട് ഇരിങ്ങലില്‍ യുവതിക്കുനേരെ ആക്രമണം; പോലീസ് കേസെടുത്തു

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ ഇരിങ്ങല്‍ കൊളാവിയില്‍ യുവതിയ്ക്കുനേരെ ആക്രമണം. കൊളാവി പാലം സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മണ്‍വെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാന്‍ വന്നവരാണ് ആക്രമിച്ചതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. അനുമതിയില്ലാതെ യുവതിയുടെ പറമ്പിലൂടെ പുലര്‍ച്ചെ റോഡുവെട്ടാന്‍ ശ്രമിച്ചുവെന്നും ഇത് തടയാന്‍ ശ്രമിച്ച ലിഷയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നീട് പോലീസ് എത്തിയാണ് ലിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലിഷയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top