കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കോവിഡ്-19 സ്പെഷ്യൽ പരീക്ഷ 18-ന്

ബി.ടെക്. ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബി.ടെക്. പ്രവേശനം നേടിയവര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം 22 മുതല്‍ 26 വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് ഹാജരാകണം. ഫോണ്‍ 0494 2400223, 9188400223, www.cuiet.info

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി വിഭാഗങ്ങളില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. 20-നും, 23 മുതല്‍ 30 വരെയും രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തപക്ഷം സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. നിര്‍ബന്ധമായും ഹാജരാക്കണം. ഫോണ്‍ 0494 2400223, 9539033666, www.cuiet.info

പൂര്‍വവിദ്യാര്‍ത്ഥി യോഗം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ യോഗം 28-ന് വൈകീട്ട് 7.30-ന് ഓണ്‍ലൈനായി ചേരുന്നു. മുഴുവന്‍ പൂര്‍വവിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. ഫോണ്‍ 9496831659.

എം.പി.എഡ്. പരീക്ഷ

മാറ്റി വെച്ച, നാലാം സെമസ്റ്റര്‍ എം.പി.എഡ്. പേപ്പര്‍ 11-ന്റെ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 18-നും പേപ്പര്‍ 10-ന്റേത് 23-നും നടക്കും. 19-ന് നടക്കുന്ന പരീക്ഷയില്‍ മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍സയന്‍സ്, മലയാളം, മലയാളം വിത് ജേണലിസം, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് സാഹിത്യ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, സുവോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം.

 

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ 18-ന്

നാലാം സെമസ്റ്റർ എം.പി.എഡ്. ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷ 18-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റിൽ.

Share news
error: Content is protected !!
Scroll to Top