വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്കുമാര്‍ അദ്ധ്യക്ഷനായ യോഗത്തിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശശികുമാര്‍ പി എം, വാര്‍ഡ് മെമ്പര്‍ എം കെ കബീര്‍ എന്നിവര്‍ അര്‍പ്പിച്ചു.കെ.ദാസന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ലാ ജനകീയ ആസൂത്രണ ഫെസിലിറ്റേറ്റര്‍ എ ശ്രീധരന്‍ അവതരണം നടത്തി.
ആദ്യ ദിവസം 1 മുതല്‍ 6 വരെ വാര്‍ഡുകളിലെ അംഗങ്ങള്‍ക്കാണ് ആദ്യ ദിനം പരിശീലനം നല്‍കിയത്.




