ജൂനിയര്‍ ലാബ് അസിസ്റ്റന്റ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. 12 ഒഴിവുണ്ട്.
പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവണ്‍മെന്റ് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍/ ജൂനിയര്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ. അപേക്ഷ 22ന് വൈകിട്ട് 5നകം നല്‍കണം.
താത്ക്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, ടൂ & ത്രീവീലര്‍ മെയിന്റനന്‍സ് ട്രേഡുകളില്‍ ട്രേഡ്സ്മാന്‍ തസ്തികകളില്‍ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്സ്മാന്‍ (ടൂ & ത്രീവീലര്‍ മെയിന്റനന്‍സ്) നവംബര്‍ 22ന് 10 മണിക്കും ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) നവംബര്‍ 23ന് 10 മണിക്കും ട്രേഡ്സ്മാന്‍ (കാര്‍പ്പെന്‍ഡറി) നവംബര്‍ 23ന് 2 മണിക്കും ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക്: 0472 2812686.
കരാര്‍ നിയമനം
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27 വരെ നല്‍കാം. അപേക്ഷകള്‍ നേരിട്ടും തപാലിലും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in.




