Section

malabari-logo-mobile

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആശങ്കാജനകം: വിസ്ഡം മുജാഹിദ് ജനറല്‍ കൗണ്‍സില്‍

HIGHLIGHTS : പരപ്പനങ്ങാടി. സാമൂഹിക നീതിയും, അവകാശ സംരക്ഷണങ്ങള്‍ക്കും വേണ്ടി സമൂഹം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിലേക്ക് ഉത്തരവാദപ്പെട്ടവര്‍...

പരപ്പനങ്ങാടി. സാമൂഹിക നീതിയും, അവകാശ സംരക്ഷണങ്ങള്‍ക്കും വേണ്ടി സമൂഹം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിലേക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെ കൊണ്ടുവരുന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം മുജാഹിദ് ജനറല്‍ കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരില്‍ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കൌണ്‍സില്‍ ആവശ്യപ്പെട്ടു.ഉദാത്ത ആദര്‍ശം, ഉത്തമ സമൂഹം എന്ന പ്രമേയത്തിലാണ് മണ്ഡലം ജനറല്‍ കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചത്.

sameeksha-malabarinews

പരപ്പനങ്ങാടി സലഫി സെന്ററില്‍ നടന്ന മണ്ഡലം കൗണ്‍സില്‍ വിസ്ഡം യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി യു മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ ബഷീര്‍ കാടെങ്ങല്‍ അധ്യക്ഷനായ ചടങ്ങില്‍ ബ്ദുറഹ്മാന്‍ അന്‍സാരി പറപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജാഫര്‍ പകര, ഹംസ ഷാക്കിര്‍ ഉള്ളണം, യാസിര്‍ സ്വലാഹി റഷീദ് എം സി സി, മുഹമ്മദ് പൂങ്ങോടന്‍, അബ്ദുല്‍ ലത്തീഫ് വി, ഹാമിദ് എം സി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!