മലബാര്‍ ഐ.ടി അക്കാദമയില്‍ നിന്നും സി- ഡിറ്റിന്റെ പി.എസ് സി അംഗീകൃത കോഴ്‌സ് പാസ്സായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: മലബാര്‍ സഹകരണ ഐ. ടി അക്കാദമിയില്‍ ഐ. ടി പഠനം നടത്തി സി-ഡിറ്റ് ന്റെ പി. എസ്. സി അംഗീകൃത കോഴ്‌സ് പാസ്സായവര്‍ക്ക് മലബാര്‍ സഹകരണ എഡ്യൂക്കേഷണല്‍ അക്കാദമി ചെയര്‍മാന്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു .

2009 മുതല്‍ മലബാര്‍ ഐ. ടി അക്കാദമി കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ന്റെ എഡ്യൂക്കേഷണല്‍ പാര്‍ട്ണര്‍ ആണ്.15 വര്‍ഷത്തിനുള്ളില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് സി-ഡിറ്റ് ന്റെ പി. എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മലബാര്‍ ഐ ടി അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. ഐ.ടി വിഭാഗം പൂര്‍ണമായും എയര്‍കണ്ടിഷന്‍ ചെയ്ത ഐ.ടി ലാബുകളില്‍ ഐ.ടി വിദഗ്ദ്ധരായ ഇന്‍സ്ട്രക്ടര്‍മാരാണ് മലബാര്‍ കോ-ഓപ്പറേറ്റീവ് ഐ.ടി അക്കാദമിയില്‍ യില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top