Section

malabari-logo-mobile

കടലാക്രമണം ശക്തം; പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു

HIGHLIGHTS : rise off Sea level in Parappanangadi coast പരപ്പനങ്ങാടി തീരത്ത് കടലാക്രമണം രൂക്ഷം.

പരപ്പനങ്ങാടി:പരപ്പനങ്ങാടി തീരത്ത് കടലാക്രമണം രൂക്ഷം. കെട്ടുങ്ങല്‍, സദ്ദാംബീച്ച്,പുത്തന്‍കടപ്പുറം,ഒട്ടുമ്മല്‍, ചാപ്പപ്പടി, അങ്ങാടി, ആലുങ്ങല്‍ബീച്ച് എന്നീ ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുകയാണ്. പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു.

ഇതോടെ തീരമാലകള്‍ സമീപത്തെ പറമ്പിലേക്ക് ആഞ്ഞടിക്കുകയാണ്.
നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തി കഴിഞ്ഞ ആറ് വര്‍ഷമായി കടലാക്രമണത്തില്‍ മണ്ണൊലിച്ചു പോയതിനെ തുടര്‍ന്നും മറ്റും തകര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭിത്തിയുടെ മുകള്‍ ഭാഗം തകര്‍ന്നു . ഇപ്പോഴുണ്ടായിരിക്കുന്ന കടലാക്രമണത്തില്‍ ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

sameeksha-malabarinews

ഇവിടെയുള്ള പി പി മൊയ്തീന്‍ബാവ, പി പി കുഞ്ഞാവ, ലത്തീഫ് കോടാലി, ടി മജീദ്, പി കെ ഹംസ, പി പി സൈതലവി, കെ കെ മൈസ, പി പി ആയിശാബീവി, കെ ടി അലി തുടങ്ങി നിരവധി പേരുടെ വീട്ടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.

തകര്‍ന്ന ഭാഗം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!