മലപ്പുറം: കൊണ്ടോട്ടിയില്‍ മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടു. കൊയിലാണ്ടിയില്‍ നിന്നും മത്സ്യവുമായി എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുടെ റൂട്ട് മാപ്പില്‍ കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റും ഉള്‍പ്പെട്ടരുന്നു. ഇതെതുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റ് അടച്ചിരിക്കുന്നത്.
ഇവിടെയുള്ള ചുമട്ടു തൊഴിലാളികളോടും, മത്സ്യ കച്ചവടക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




