Section

malabari-logo-mobile

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി

HIGHLIGHTS : തിരുവനന്തപുരത്ത് ലോക്ക്‌ഡോണ്‍ ഈ മാസം 28 വരെ നീട്ടി.Trivandrum extend dlockdown July 28

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്‌ഡോണ്‍ ഈ മാസം 28 വരെ നീട്ടി. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഇതോടെ തിരുവനന്തപുരം നഗരം നിയന്ത്രണത്തിനുള്ളിലാകുന്നത്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്.

സമ്പര്‍ക്ക രോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിക്കുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്.

sameeksha-malabarinews

ഗ്രാമീണ മേഖലകളിലേക്ക് രോഗം പടരുമെന്ന ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖയില്‍ ജനജീവിതം സാധാരണ നിലയിലാണ്. ഇവിടെ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാതിരിക്കാനുള്ള കഠിനമായ പ്രയത്‌നത്തിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!