Section

malabari-logo-mobile

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കൊവിഡ്

HIGHLIGHTS : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കൊവിഡ് nurse in kozhikod medical college confirmed covid 19 today

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കൊവിഡ്. നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അതെസമയം ഇവരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 ഡോക്ടര്‍മാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

നഴ്‌സ് ജോലി ചെയ്ത നെഫ്രോളജി വാര്‍ഡ് ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡായി മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് രോഗം ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള 16 പേരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!