പരപ്പനങ്ങാടി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍( കോവിഡ് പ്രതിരോധ താല്‍ക്കാലിക ആശുപത്രികള്‍) തുറക്കാന്‍ പരപ്പനങ്ങാടിയിലെ ഓഡിറ്റോറിയങ്ങള്‍ നഗരസഭ ഏറ്റെടുക്കുന്നു . പരപ്പനങ്ങാടി ആദ്യഘട്ടത്തില്‍
പരപ്പനങ്ങാടി ചെട്ടിപ്പടി കൊട്ടളത്ത്ഓഡിറ്റോറിയവും, പുത്തന്‍പീടികയിലെ ഡല്‍റ്റ ഓഡിറ്റോറിയവുമാണ് ട്രീറ്റ്‌മെന്റ് സെന്ററുകളാകുക. രണ്ട് ഇടങ്ങളിലുമായി നൂറ് കിടക്കകളാണ് ഒരുക്കുക.
താനൂരില്‍ ഫിഷറീസ് സ്‌കൂളാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാകുക.
പൊന്നാനിയില്‍ കൊല്ലന്‍പടി എവറസ്റ്റ് ഓഡിറ്റോറിയം, തൃക്കാവ് മാസ് ഓഡിറ്റോറിയം, എംഇഎസ് കോളേജ് ഓഡിറ്റോറിയും എന്നിവയായിരിക്കും താല്‍ക്കാലിക ആശുപത്രികള്‍ .
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എന്നാല്‍ പോസിറ്റീവ് ആയ രോഗികളെയായിരിക്കും ഇവിടെ പ്രവേശിപ്പിച്ച് ചികിത്സിക്കുക. ഗുരതരമായ രോഗാവസ്ഥ ഉണ്ടാകുകയാണെങ്ങില്‍ ഇവരെ പ്രധാനകോവിഡ് ആശുപത്രികളിലേക്ക് മാറ്റും.
കടലാക്രമണം ശക്തം; പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു




