Section

malabari-logo-mobile

സ്‌കൂള്‍ ഉദ്ഘാടന സുവനീറില്‍ ദേശിയഗാനം തെറ്റായി അച്ചടിച്ചു.

HIGHLIGHTS : താനൂര്‍: താനാളൂര്‍ മീനടത്തുര്‍ ഗവ.ഹൈസ്‌കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്

national anthamതാനൂര്‍: താനാളൂര്‍ മീനടത്തുര്‍ ഗവ.ഹൈസ്‌കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറില്‍ ദേശിയഗാനത്തെ അവഹേളിച്ചതായി പരാതി.

നാലുപേജുള്ള പ്രത്യേക പതിപ്പിന്റെ അവസാന പേജില്‍ അച്ചടിച്ച ദേശിയഗാനത്തില്‍ പരക്കെ അക്ഷരത്തെറ്റും ഒരു വരി പൂര്‍ണമായും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെത്തെ പത്രങ്ങളോടൊപ്പം സ്‌കൂള്‍ പരിസരങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ഇത് വിതരണം ചെയ്തത്. കൂടാതെ വിദ്യഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത ഉദ്ഘാടന വേളയിലും ഈ പത്രം വിതരണം ചെയ്തിരുന്നു. സാക്ഷി എന്ന പേരിലാണ് പത്രം പുറത്തിറക്കിയിരിക്കുന്നത്. ദേശിയഗാനം അച്ചടിച്ച പേജില്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

സംഭവം വിവാദമായതോടെ സ്‌കൂള്‍ ഉദ്ഘാടന പതിപ്പ് എന്ന് രേഖപ്പെടുത്തി പുറത്തിറങ്ങിയ ഈ പത്രവുമായി സ്‌കൂളിനോ സംഘാടക സമിതിക്കോ യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ദേശീയഗാനത്തെ അവഹേളിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ താനാളൂര്‍ വില്ലേജ് കമ്മിറ്റി താനൂര്‍ സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!