Section

malabari-logo-mobile

താനൂരില്‍ യുകെ ഭാസിയുടെ വീടാക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം.

HIGHLIGHTS : സംഭവത്തിന് പിന്നില്‍ ഭൂമിതട്ടിപ്പും? പരപ്പനങ്ങാടി:ഇന്നലെ വൈകീട്ട് കെപിസിസി

സംഭവത്തിന് പിന്നില്‍ ഭൂമിതട്ടിപ്പും?

parappnanagdi copyപരപ്പനങ്ങാടി: ഇന്നലെ വൈകീട്ട് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി യുകെ ഭാസിയുടെ വീടാക്രമിച്ചുവെന്ന പേരില്‍ പത്തനംതിട്ട സ്വദേശിനിക്കെതിരെ താനൂര്‍ പോലീസെടുത്തത് കള്ളക്കേസാണെന്നാരോപണം. ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ നിന്നും ജാമ്യമിറങ്ങിയ ശേഷം പ്രതിചേര്‍ക്കപ്പെട്ട യു എസ് മലയാളിയായ എലിസബത്ത് ജോണാണ്  സ്വാധീനമുപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

sameeksha-malabarinews

ഇന്നലെ വൈകീട്ടും രാത്രിയും താനൂരില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പോലീസ് എലിസബത്തിനെ യുകെ ഭാസിയുടെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. യുകെ ഭാസിയേയും കുടുംബത്തെയും ആക്രമിച്ചുവെന്നും വീട് തല്ലിതകര്‍ത്തുവെന്നുമുള്ള എഴുതി തയ്യാറാക്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിട്ടുപോലും സ്‌റ്റേഷന്‍ ജാമ്യം നല്‍കാതെ രാത്രി മുഴുവന്‍ സ്‌റ്റേഷനിലിരുത്തുകയും ഇന്ന് ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.  എലിസബത്തിന് വേണ്ടി അഡ്വ.എന്‍. ഹനീഫയാണ് ഹാജരായത്.

എന്നാല്‍ ഭൂമിതട്ടിപ്പുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എലിസബത്ത് യുകെ ഭാസിയുടെ മരുമകനെതിരെ ഉന്നയിച്ചിരിക്കുന്നത്. നാലു കോടി രൂപ വിലവരുന്ന എറണാകുളം തൃപ്പുണിത്തുറയിലുള്ള തന്റെ 14 സെന്റ് ഭൂമിയും ഫഌറ്റും ഭാസിയുടെ മകളുടെ ഭര്‍ത്താവായ ബിസല്‍ ടി കുമാര്‍ തന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തതെന്നും ഇത് ചര്‍ച്ചയിലൂടെ സെറ്റില്‍മെന്റാക്കാന്‍ വിളിച്ചുവരുത്തി താനൂരിലെ  വീട്ടിലെത്തിയ തന്നെ യുകെ ഭാസിയും മകന്‍ അഭിലാഷും ചേര്‍ന്ന അസഭ്യം പറയുകയും അവിയെടുണ്ടായിരുന്ന ഹനീഫയെന്നയാള്‍ തന്റെ കഴുത്തില്‍ കയറിപ്പിടിക്കുകയും ചെയ്‌തെന്ന് എലിസബത്ത് മലബാറിന്യൂസിനോട് പറഞ്ഞു.

2008 ല്‍ കുടുംബ സുഹൃത്തായിരുന്ന ബിസലിന് റിയലെസ്റ്റേറ്റ് കച്ചവടത്തിനായി നല്‍കിയ പവറോഫറ്റോണി ദുരുപയോഗം ചെയ്ത് തന്റെ നാലുകോടി രൂപ വിലമതിക്കുന്ന ഭൂമിയും ഫഌറ്റും തട്ടിയെടുക്കുകയായിരുന്നെന്നാണ് എലിസബത്തിന്റെ ആരോപണം. ഇതിനെതിരെ ഇവര്‍ ഡിജിപിയടക്കമുള്ളവര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്നും ഈ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര-കേരള മന്ത്രിമാര്‍ ഇടപെട്ട് സംസാരിച്ചതാണെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 19-ാം തിയ്യതി താന്‍ താനൂരിലെത്തിയെന്നും വക്കീല്‍ മുഖാന്തിരം പേപ്പറുകള്‍ ശരിയാക്കുന്നതിന് ഇന്നലെ വീണ്ടും എത്താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താനെത്തിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ഒരു സ്ത്രീക്കെതിരെ പോലീസ് ഇത്തരം നടപടികള്‍ സ്വീകരിച്ചത് വിവാദമായിരിക്കുകയാണ്. ജാമ്യം ലഭിച്ച എലിസബത്ത് താന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് എസ്‌കോര്‍ട്ടോടെയാണ് ഇവരെ നാട്ടിലേക്കയച്ചത്.
നിലവില്‍ എറണാകുളത്ത് ബിസലിനെതിരെ വഞ്ചനാകുറ്റത്തിനും എലിസബത്തിനെതിരെ പണമില്ലാ ചെക്ക് നല്‍കിയതിന് ഇരുവരും പരസ്പരം നല്‍കിയ കേസ് നിലവിലുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!