ബാള്‍ ബാഡ്മിന്റണ്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

ചാലിയം: പുതിയ തലമുറയുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കാനും സുരക്ഷിതമായ ഭാവിക്കും ബാള്‍ ബാഡ്മിന്റണ്‍ രംഗത്തെ തീവ്ര പരിശീലനം കൊണ്ട് കഴിയുമെന്ന് ബാള്‍ ബാഡ്മിന്റണ്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും 12 തവണ സ്റ്റാര്‍ ഓഫ് ഇന്ത്യ പുരസ്‌ക്കാര ജേതാവുമായ നിസാര്‍ ബഷീര്‍ കൊല്ലം അഭിപ്രായപ്പെട്ടു.

ചാലിയത്ത് ഫോക്കസ് കലാ കായിക സാംസ്‌ക്കാരിക സംഘടനയുടെ ബാള്‍ ബാഡ്മിന്റണ്‍ സമ്മര്‍ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാള്‍ ബാഡ്മിന്റണ്‍ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച ക്യാമ്പ് കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു.

ഫോക്കസ് പ്രസിഡണ്ട് മോഹന്‍ദാസ് പിന്‍ പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ജഴ്‌സി പ്രകാശനം ജില്ലാ ബാള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍ നിര്‍വ്വഹിച്ചു. പഴയകാല ബാള്‍ ബാഡ്മിന്റണ്‍ താരങ്ങളായ കെ.എം. കോയസ്സന്‍ കുട്ടി, ഐ.എ. റഹ്‌മാന്‍, പി.ബി. ലിറാര്‍, അബ്ദുറഹിമാന്‍ ഇല്ലിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കോച്ച് ഇല്ല്യാസ് ചാലിയം, ഹംറാസ്, ബാള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ്, എ.കെ. റഷീദ് അഹമ്മദ്, ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top