HIGHLIGHTS : Four people arrested with written lottery in Vengara
വേങ്ങര: എഴുത്തു ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേരെ വേങ്ങര പൊലീസ് പിടികൂടി. ഇരിങ്ങല്ലൂരിലെ ലോട്ടറിക്കട ഉടമ പാലാണി തൂമ്പത്തുവീട്ടില്‍ മുഹമ്മദ് റിഷാന്‍ (32), വേങ്ങര മാര്‍ക്കറ്റ് റോഡിലെ കൈരളി ലക്കി സെന്റര്‍ ഉടമ എ ആര്‍ നഗര്‍ പൂതേരി വീട്ടില്‍ സുജിന്‍ (24), വേങ്ങര ഫ്രന്‍ഡ്‌സ് ലോട്ടറി ഉടമ വേങ്ങര പറപ്പൂര്‍ തച്ചപറമ്പന്‍ അബ്ദുല്‍ നാസര്‍ (46), ആവണി ലോട്ടറി ഉടമ വേങ്ങര മാര്‍ക്കറ്റ് റോഡ് പാറയില്‍ വീട്ടില്‍ അറമുഖന്‍ (46) എന്നിവരാണ് പിടിയിലായത്.
ഫോണില്‍ പ്രത്യേക ആപ് ഉപയോഗിച്ചാണ് ചൂതാട്ടം നടത്തിയിരുന്നത്.

വേങ്ങര സിഐ എം മുഹമ്മദ് ഹനീഫ, എസ്‌ഐമാരായ രാധാകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സിപി ഒമാരായ സിറാജുദ്ദീന്‍, സല്‍മാന്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു