കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം വളവന്നൂര്‍ സ്വദേശി അരയാലന്‍ മുഹമ്മദ് അഫ്‌സല്‍ (23), കോഴിക്കോട് പുത്തൂര്‍ സ്വദേശി വെണ്ണകോട്ട് കുഴി യില്‍ മുഹമ്മദ് ജുനൈദ് (25) എന്നിവരാണ് പിടിയിലായത്. 54 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണം.

ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലാണ് മുഹമ്മദ് അഫ്‌സല്‍ എത്തിയത്. 849 ഗ്രാം സ്വര്‍ണം ശരീരത്തിനു ഉള്ളില്‍ ഒളിച്ചുവച്ചാണ് കൊണ്ടു വന്നത്. 50,000 രൂപ കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തതായി അഫസല്‍ മൊഴി നല്‍കി.

ദുബായില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് ജുനൈദ് എത്തിയത്. ധരിച്ചിരുന്ന ജീന്‍സിനുള്ളില്‍ മാസ്‌കിങ് ടാപ്പുകൊണ്ട് പൊതിഞ്ഞാണ് 228ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top