HIGHLIGHTS : Higher Secondary and VHSE Exams Begin Today
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച് 30നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയം നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിക്കും.
എസ്എസ്എല്‍സി പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് അടുത്ത പരീക്ഷയായ ഇംഗ്ലീഷ്. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് 2960 കേന്ദ്രങ്ങളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.

കഴിഞ്ഞ രണ്ടുവര്‍ഷം കൊവിഡ് ഭീഷണി കാരണം ഫോക്ക് ഏരിയ അനുസരിച്ചായിരുന്നു പരീക്ഷ. എന്നാല്‍ ഇത്തവണ സമ്പൂര്‍ണ അധ്യയനം നടന്നതിനാല്‍ പാഠഭാഗം മുഴുവന്‍ പരീക്ഷയ്ക്കുണ്ട്. കൊവിഡ് വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണയുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു