Section

malabari-logo-mobile

തൊഴിലവസരങ്ങൾ; തെയ്യം -കല -അക്കാദമിയിൽ ഒഴിവ്

HIGHLIGHTS : employment opportunities; Deputation vacancy

തെയ്യം -കല -അക്കാദമിയിൽ ഒഴിവ്

തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം ആൻഡ് ക്യുറേഷൻ), കോഴ്സ് കോ-ഓർഡിനേറ്റർ (ഇംഗ്ലിഷ്) എന്നീ തസ്തികകളിൽ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകൾ നവംബർ 8ന് മുമ്പ് സെക്രട്ടറി, എൻ.സി.ടി.ഐ.സി.എച്ച്, തലശ്ശേരി, ചൊക്ലി – 670 672 എന്ന വിലാസത്തിൽ അയയ്ക്കണം. യോഗ്യത, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച കൂടുതൽവിവരങ്ങൾക്ക്: www.nctichkerala.org, 0490-2990361.

sameeksha-malabarinews

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂൺ, അറ്റന്റർ, വാച്ച്മാൻ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനിഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ  സേവനമനുഷ്ഠിക്കുന്നവരുടെ അഭാവത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ക്ലാർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരേയും പരിഗണിക്കും. പ്യൂൺ, അറ്റന്റർ, വാച്ച്മാൻ തസ്തികകളിലേക്ക് സർക്കാർ സർവീസിൽ ഓഫീസ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബേയാഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം നവംബർ 17ന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിലവിലുള്ള/ നിലവിൽ വരുന്ന ഡി.റ്റി.പി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന 2022 നവംബർ മൂന്നിന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത, കായചികിത്സ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തും. സ്വസ്ഥവൃത്ത വകുപ്പിൽ ഒക്ടോബർ 27നു രാവിലെ 11നും കായചികിത്സ വകുപ്പിൽ  28ന് രാവിലെ 11നും  പരിയാരത്തുള്ള കണ്ണൂർ ഗവ. ആയൂർവേദ കോളേജിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 വേതനം ലഭിക്കും. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും നിയമനം.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു കേന്ദ്ര അർധ-സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംഭരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

മൈക്രോബയോളജി/എൻവയോൺമെന്റൽ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനാന്തര ബിരുദവും രണ്ടു വർഷത്തെ ഗവേഷണ പരിചയവുമാണ് യോഗ്യത. 35,000 രൂപയാണ് പ്രതിമാസ വേതനം. പ്രായപരിധി 01.01.2022 ന് 30 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!