തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച | രാവിലെ ഏഴോടെ യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടിയത്. ആളെ കണ്ടെത്താനായില്ല.
സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഡിപി എസ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രദുല്‍ ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.




