Section

malabari-logo-mobile

‘കാത്തുവെക്കാം സൗഹൃദ കേരളം’; ‘മൈത്രിയുടെ മിനാരങ്ങള്‍’ സൗഹൃദ സംഗമം

HIGHLIGHTS : Let's keep friendly Kerala; Maitri's minarets are a meeting of friends

തിരൂരങ്ങാടി : കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ ഐ എസ് എം നടത്തി വരുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വെസ്റ്റ് ജില്ലാ സമിതി മൈത്രിയുടെ മിനാരങ്ങള്‍ എന്ന തലക്കെട്ടില്‍ സൗഹൃദ സംഗമം സംഘടിപ്പിക്കും.

മതങ്ങള്‍ക്കിടയിലും സംസ്‌കാരങ്ങള്‍ക്കിടയിലും അകല്‍ച്ച വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സന്ദര്‍ഭത്തില്‍ പരസ്പ്പരം അറിയാനും അകല്‍ച്ചകള്‍ ഇല്ലാതാക്കാനും ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. വെറുപ്പ് ഉല്‍പ്പാദനത്തിന്റെ പുതിയ കാലത്ത് സൗഹൃദത്തിന്റെ സന്ദേശം കിട്ടുന്ന മുഴുവന്‍ അവസരങ്ങളിലും പ്രസരിപ്പിക്കുക എന്നതാണ് പരിഹാരം.

sameeksha-malabarinews

2022 ഒക്ടോബര്‍ 22 ശനി വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഇസ്ലാഹി കാമ്പസില്‍ നടക്കുന്ന മൈത്രി സംഗമത്തില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ:സുനില്‍ പുതിയാട്ടില്‍, ഡോ:അന്‍വര്‍ സാദത്ത്, റിഹാസ് പുലാമന്തോള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ സി.പി. ഇബ്രാഹിം ചെമ്മാട്, ഹബീബ് നിരോല്‍പ്പാലം, ആബിദ് താനാളൂര്‍, ഫിറോസ് കുഴിപ്പുറം, നുഫൈല്‍ തിരൂരങ്ങാടി എന്നിവര്‍പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!