Section

malabari-logo-mobile

തൊഴിലവസരങ്ങള്‍; ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

HIGHLIGHTS : employment opportunities; Recruitment of Homoeopathic Pharmacist

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം.

താത്കാലിക നിയമനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗര്‍ത്ഥികള്‍ ഫെബ്രുവരി 22, 23 തീയതികളില്‍ രാവിലെ പത്തിന് വിദ്യാലയത്തില്‍ അഭിമുഖത്തിന് ഹാജാരവണം. വിശദവിവരങ്ങള്‍ക്ക് www.kvmallappuram.kvs.ac.in.

sameeksha-malabarinews

പ്രാദേശിക ഒഴിവുകളിലേക്ക് നിയമനം
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 19) രാവിലെ 9.30 മുതല്‍ ഒരു മണിവരെ കോട്ടക്കല്‍ നഗരസഭയിലെ ഇ.ഒ ഓഡിറ്റോറിയത്തിലാണ് അഭിമുഖം. അധ്യാപകര്‍ (ബിരുദാനന്തര ബിരുദം), മെന്റര്‍ (പ്ലസ്ടു), മാനേജര്‍(ബിരുദം), കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് (ബിരുദം) തസ്തികകളിലാണ് ഒഴിവുള്ളത്. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ www.knowledgemission.kerala.gov.in (DWMS Connect App) ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 97787 85765, 8943430653.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!