ചിപ്സ് കടയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈതമുക്കില്‍ ചിപ്സ് കടയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കടയുടമയുടെ പിതാവ് അപ്പു ആചാരി (83) ആണ് മരിച്ചത്. അദ്ദേഹം കടയ്ക്കുള്ളിലായിരുന്നു.

വൈകുന്നേരം നാലരയോടെ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. തീപിടുത്തമുണ്ടായതിനു പിന്നാലെ പുറത്തേയ്ക്ക് ഇറങ്ങവേ അപ്പു ആചാരി വീണു പോകുകയായിരുന്നു. കടയുടമ
കണ്ണനും ഒരു തൊഴിലാളിയും ഓടി പുറത്തിറങ്ങിയെങ്കിലും പൊള്ളലേറ്റു.
ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചിപ്സ് കട പൂര്‍ണ്ണമായും കത്തിനശിച്ചു. അടുത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറിനും തീ പിടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top