പരപ്പനങ്ങാടി: കോയംകുളം ശ്രീ മുത്തപ്പന്‍ – ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി മഹോല്‍സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന കലങ്കരി താലപ്പൊലി മഹോല്‍സവം വ്യാഴാഴ്ച പാതിരാ കുന്നത്ത് രുദ്രന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍പ്പബലി, രാത്രി 7.30 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവയും 16 ന് വെള്ളിയാഴ്ച മഹാഗണപതി ഹോമം ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 6 മണിക്ക് പൊതയത്ത് മനക്കല്‍ ഹരി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഭഗവത് സേവ, മഞ്ഞ താലപ്പൊലി, തായമ്പക, ഒന്‍പത് കൂട്ടം തിറകള്‍, ഇന്നലെ നെടിയിരുപ്പ് തെയ്യം, കുട്ടിച്ചാത്തന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി തോറ്റം, കുട്ടിച്ചാത്തന്‍ മുടി, തുടങ്ങിയ പരിപാടികള്‍ക്കു ശേഷം കുടികൂട്ടലോടെയാണ് സമാപിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




