Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

HIGHLIGHTS : employment opportunities; Appointment of Guest Faculty

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

        കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ (ഇളവുകൾ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളിൽ ആകാൻ പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

sameeksha-malabarinews

കെ.ആർ.ഡബ്ല്യൂ.എസ്.എ ജലനിധി അപേക്ഷ ക്ഷണിച്ചു

കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. കൂടുതൽ വിവരങ്ങൾക്ക് കെ.ആർ.ഡബ്ല്യൂ.എസ്.എയുടെ വെബ്‌സൈറ്റ് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി.

കുക്ക്, മെസ് ബോയ് നിയമനം

വലിയതുറ ഗവ. ഫിഷറീസ് സ്കൂളിൽ നിലവിലുള്ള കുക്ക്, മെസ് ബോയ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9447893589.

ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!