മഞ്ചേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മഞ്ചേരി : മുട്ടിപ്പാലത്ത് ബസും കാറും കുട്ടി യിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബസ് കടയിലേക്ക് പാഞ്ഞുകയറി. കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പടിഞ്ഞാറ്റുംമുറി സ്വദേശി രമേഷ് (40), വള്ളിക്കാപ്പറ്റ സ്വദേശി അജയ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചൊവ്വ രാത്രി 9.30ന് മുട്ടിപ്പാലം അങ്ങാടിയിലാണ് അപകടം. തിരൂര്‍ ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിാരുന്നു.

ബസിടിച്ച് വൈദ്യുതി കാല്‍ തകര്‍ന്നു. ലൈനുകള്‍ പൊട്ടിവീണു. ഇതോടെ പ്രദേശത്ത് ഭാഗികമായി വൈദ്യുതി മുടങ്ങി ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ വൈകാതെ ഗതാഗതം പുനഃസ്ഥാപിച്ചു.

Share news
error: Content is protected !!
Scroll to Top