പെരിന്തല്‍മണ്ണ: ഗുഡ്‌സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍, അലനെല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘം കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് പാണമ്പിയില്‍വച്ചു പ്രതികള്‍ പിടിയിലായത്.
പെരിന്തല്‍ണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സിഐ സി അലവി, എസ്‌ഐ എ എം യാ സിര്‍, അഡിഷണല്‍ എസ്‌ഐ സജീവ്, എസ്സിപിഒ ജയമണി, സിപിമൊരായ അബ്ദുള്‍ സത്താര്‍, സല്‍മാന്‍ ഫാരിസ്, നജീബ് എന്നിവരടങ്ങിയ സംഘ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധനനടത്തിയത്




