ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബില്‍ പാസാക്കും; നിയമസഭാ സമ്മേളനം അടുത്ത മാസം

തിരുവനന്തപുരം : ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ അടുത്ത മാസം നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍. ഡിസംബര്‍ 5 മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. ഔദ്യോഗിക തീരുമാനമെടുത്ത് ഗവര്‍ണറോട് ശുപര്‍ശ ചെയ്യും.

നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.

ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്നതില്‍ ചര്‍ച്ച നടക്കുകയാണ്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ നീക്കം. അതേ സമയം സഭ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.

 

Share news
error: Content is protected !!
Scroll to Top