വിവാഹ സല്‍ക്കാരം കഴിഞ്ഞു മടങ്ങുന്നതിടെ ബസ്സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു

മലപ്പുറം: വിവാഹ സല്‍ക്കാരം കഴിഞ്ഞു മടങ്ങുന്നതിടെ ബസ്സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. നിലമ്പൂര്‍ എടക്കര പള്ളിപടിയില്‍ വെച്ചായിരുന്നു അപകടം. നിലമ്പൂര്‍ ഉണിച്ചന്തയില്‍ താമസിക്കുന്ന കിഴക്കുംകരമ്മല്‍ വേലായുധനാണ് മരണപ്പെട്ടത്.

വിവാഹ സല്‍ക്കാരം കഴിഞ്ഞു ഭക്ഷണം കഴിച്ച് ഓഡിറ്റോറിയത്തില്‍ നിന്നും നടന്നു പോകുന്നതിനിടെ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കേ ഇന്നലെ രാത്രി 9:30ഓടെയാണ് മരണപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top