Section

malabari-logo-mobile

നേപ്പാളില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 6 മരണം

HIGHLIGHTS : നേപ്പാളില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആറുപേര്‍ മരിച്ചു എന്നാണ് കണക്ക്. ദോതി ജില്ലയില്‍ വീട് തകര്‍ന്നുവീണാണ് ആറുപേ...

നേപ്പാളില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആറുപേര്‍ മരിച്ചു എന്നാണ് കണക്ക്.
ദോതി ജില്ലയില്‍ വീട് തകര്‍ന്നുവീണാണ് ആറുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

sameeksha-malabarinews

നേപ്പാള്‍ സമയം 9.07 pm ന് റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.56ന് 4.1ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ രണ്ട് പന്ത്രണ്ടിന് 6.3ഉം രേഖപ്പെടുത്തി. ഇന്ത്യയിലെ നോയിഡയിലും ഗുരുഗ്രാമിലും പത്ത് സെക്കന്റോളം ഭൂചലനം നീണ്ട് നിന്നു.

ഭൂചലനം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി നേപ്പാള്‍ സൈന്യത്തെ വിന്യസിച്ചു. നേപ്പാളില്‍ ഭൂചലനത്തില്‍ 5 പേര്‍ക്ക് പരിക്ക് പറ്റി. നിരവധി വീടുകള്‍ തകര്‍ന്നു. ദോത്തിയിലെ പലയിടങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!