Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഡെപ്യൂട്ടേഷൻ നിയമനം

HIGHLIGHTS : employment opportunities; Appointment of deputation

ഡെപ്യൂട്ടേഷൻ നിയമനം

sameeksha-malabarinews

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രൊജക്ട് ഓഫീസിലും ജില്ലാ പ്രൊജക്ട് ഓഫീസുകളിലും ജില്ലാ പ്രൊജക്ട് ഓഫീസിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നിലവിൽ ഒഴിവുള്ള സ്‌റ്റേറ്റ് പ്രൊഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in ൽ ലഭിക്കും.

സൈക്കോളജി അപ്രന്റീസ് നിയമനം

തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2023 മാര്‍ച്ച് 31 വരെ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിപ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 19 ന് ഉച്ചയ്ക്ക് 1.30 ന് അഭിമുഖം നടക്കും. ഫോണ്‍: 8891242417

താത്കാലിക അധ്യാപക നിയമനം

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (GIFD) സെന്ററുകളായ പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിനു നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിൽ നിയമനത്തിനായി ഒക്ടോബർ 19നു രാവിലെ 10ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അഭിമുഖത്തിനായി നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ചററെ 2023 മാർച്ച് 31 വരെ താൽക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) നെ നിയമിക്കുന്നതിന് ഒക്ടോബർ 10ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) രസതന്ത്ര വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 18ന് രാവിലെ 10ന് രസതന്ത്ര വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.

പ്രൊഡക്ഷൻ അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 15 താത്കാലിക ഒഴിവുണ്ട്.

ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയാണു യോഗ്യതകൾ. വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. പ്രായപരിധി 01.01.2022ന് 18നും-41നും ഇടയിൽ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിദിന വേതനം 1,075 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ ഏഴിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഗസ്റ്റ് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/ കൂടിക്കാഴ്ച നടത്തും.

ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്),  അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) ഗസ്റ്റ് (1 ഒഴിവ്) ഒക്ടോബർ 17നു രാവിലെ 10നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചറർ (1 ഒഴിവ്) ഒക്ടോബർ 18നു രാവിലെ 10.30നുമാണ് പരീക്ഷ/കൂടിക്കാഴ്ച. ഓരോ ഒഴിവു വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിശദമായ ബയോഡേറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾ smpbkerala.org യിൽ ലഭിക്കും.

കരാർ നിയമനം

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ബാസ്‌കറ്റ് ബോൾ പരിശീലകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ 30ന് 59 വയസ് കവിയരുത്. താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!