ചേലേമ്പ്ര: ക്ഷേത്ര മോഷണക്കേസിലെ പ്രതി പിടിയില്‍. വള്ളിക്കുന്ന് അത്താണിക്കല്‍ ചുള്ളിയാല്‍ വീട്ടില്‍ മുനീബ് (29)ആണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്. ചേലേമ്പ്ര കൊളക്കുത്ത് എളന്നുമ്മല്‍ ശിവക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, എസ്‌ഐ പി കെ അഹമ്മദുകുട്ടി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




