Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

തവനൂര്‍ ഗവ. റെസ്‌ക്യു ഹോമില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്കിയാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ രണ്ടു വീതം എന്ന തോതില്‍ പ്രതിമാസം എട്ട് സെക്ഷനുകളിലായി സേവനം നടത്തണം. സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദവും ആര്‍.സി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 24നകം സൂപ്രണ്ട്, ഗവ. റെസ്‌ക്യു ഹോം, തവനൂര്‍, തൃക്കണാപുരം പി.ഒ, 679573, മലപ്പുറം എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0494 2698314. മെയില്‍: rescuehome341@gmail.com.

സൈക്കോളജിസ്റ്റ്/ സൈക്യാട്രിസ്റ്റ് ഒഴിവ്

തവനൂരിലെ ഗവ. മഹിളാമന്ദിരത്തില്‍ സൈക്കോളജിസ്റ്റ്/സൈക്യാട്രിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ബിരുദവും. യോഗ്യരായവര്‍ ഡിസംബര്‍ 24 ന് മുമ്പ് സൂപ്രണ്ട്, മഹിളാമന്ദിരം, തവനൂര്‍, തൃക്കണാപുരം പി.ഒ 679573 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.ഫോണ്‍: 0494 2699611. ഇ.മെയില്‍: mahilamandiramthavanur@gmail.com.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യു.ജി.സി അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദവും ഡി.ജി.ഇ.റ്റിയില്‍ നിന്നുള്ള പരിശീലനവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തിലോ  ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും  പഠിച്ചിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍  22ന് രാവിലെ  11 ന് കൂടിക്കാഴ്ചക്ക്  പുഴക്കാട്ടിരി ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ : 04933 254088.
പ്രൊജക്ട് മാനേജര്‍ നിയമനം

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി ഡിസ്ട്രിക്ട് പ്രൊജക്ട് മോണിട്ടറിങ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജറെ (ടെക്‌നിക്കല്‍) നിയമിക്കുന്നു. ബി.ടെക് (സിവില്‍/കെമിക്കല്‍/മെക്കാനിക്കല്‍) ബിരുദവും വിവിധ പ്രൊജക്ടുളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും വിവര സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. ഡിസംബര്‍ 23 ന് രാവിലെ 11ന് കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. ഫോണ്‍: 0483 2974871.


സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ ഡേറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഒഴിവ്

തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഡാറ്റ അനലിസ്റ്റ് നിയമനം

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആസ്ഥാന ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡാറ്റ അനലിസ്റ്റിനെ നിയമിക്കുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് വിത്ത് കമ്പ്യൂട്ടിങ് അല്ലെങ്കിൽ ബി.ടെക്ക് ഇൻ ഡാറ്റ സയൻസ് ആണ് യോഗ്യത.

01.12.2022ൽ പരമാവധി 35 വയസ്. 850 രൂപയാണ് പ്രതിദിന വേതനം (പരമാവധി 22,950 രൂപ പ്രതിമാസം). കൂടുതൽ വിവരങ്ങൾക്ക്: www.sha.kerala.gov.in.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!