Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്തര്‍ കലാലയ അത്‌ലറ്റിക്‌സ് ക്രൈസ്റ്റ് ഇരിങ്ങാലക്കുട ജേതാക്കള്‍

HIGHLIGHTS : Calicut University News; Christ Iringalakuda Intercollegiate Athletics Winners

അന്തര്‍ കലാലയ അത്‌ലറ്റിക്‌സ് ക്രൈസ്റ്റ് ഇരിങ്ങാലക്കുട ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ അത്‌ലറ്റിക്‌സ് പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗത്തില്‍ 13 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 105 പോയന്റാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തില്‍ 9 സ്വര്‍ണം, 10 വെള്ളി, 6 വെങ്കലം എന്നിവയടക്കം 91 പോയന്റും നേടി. പുരുഷവിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് (51 പോയന്റ്) രണ്ടാം സ്ഥാനവും ഗരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് (38 പോയന്റ്) മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജിനാണ് (36 പോയന്റ്) രണ്ടാം സ്ഥാനം. തൃശൂര്‍ വിമലാ കോളേജ് മൂന്നാം സ്ഥാനം (22 പോയന്റ്) കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പുരുഷ അത്‌ലറ്റായി പാലക്കാട് വിക്‌ടോറിയ കോളേജിലെ എ. രോഹിതും വനിതാ അത്‌ലറ്റായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ആര്‍. ആരതിയും തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം 15 മീറ്റ് റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പിറന്നത്. സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫികള്‍ വിതരണം ചെയ്തു. കോഴിക്കോട് ദേവഗിരി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബോബി ജോസ് അദ്ധ്യക്ഷനായി. സിണ്ടിക്കേറ്റ് അംഗം കെ.കെ. ഹനീഫ, കായിക വകുപ്പു മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാദ്ധ്യാപക സംഘടനാ പ്രസിഡണ്ട് ഡോ. ഹരിദയാല്‍, ഫാദര്‍ ബോണി അഗസ്റ്റിന്‍, ഫാദര്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പി.എച്ച്.ഡി.ക്ക് (ജെ.ആര്‍.എഫ്.) രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായവര്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ

ബി.എ. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 10 രൂപ പിഴയോടെ 2023 ജനുവരി 4 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ 2023 ജനുവരി 4 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!