HIGHLIGHTS : Sabarimala pilgrims' vehicle overturns in accident; Ten-year-old girl dies; 17 people were injured
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ പത്തുവയസ്സുകാരി മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചതിരിഞ്ഞ്
മൂന്ന് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് .ചെന്നൈ താമ്പരം സ്വദേശിനി സംഘമിത്ര ആണ് മരിച്ചത് .
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ചെന്നൈയില്‍ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്.
കണ്ണിമല ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനത്തില്‍ 21 പേരാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു