HIGHLIGHTS : Malayali nurse and her children killed in u.k; husband in custody
ലണ്ടന്‍: യുകെയിലെ താമസസ്ഥലത്ത് മലയാളി നഴ്‌സിനെയും രണ്ടുമക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുകെ ഗവണ്‍മെന്റ് ആശുപത്രി നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.15 നാണ് സംഭവം .യു.കെയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലോവാലന്‍ സാജു (52) ആണ് കസ്റ്റഡിയില്‍ ആയിട്ടുള്ളത്. അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു ഈ സമയം ഉണ്ടായിരുന്നത് . വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലി ആണുള്ളത്.കുടുംബം ഒരു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു