Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

സോഷ്യല്‍ വര്‍ക്കര്‍ നിയമനം
തവനൂര്‍ വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി നടത്തിപ്പിനായി  സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.          താത്പര്യമുള്ളവര്‍ വിവരങ്ങള്‍ അടങ്ങിയ സി.വി sihmalappuram@hlfppt.org,           hr.kerala@hlfppt.org,  govoahtvnr@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലേക്ക് ഡിസംബര്‍ 16 ന് മുമ്പ് അയക്കണം. ഫോണ്‍: 0471 234 0585.

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്
നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിന് കീഴില്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ എസ്.ടി പ്രൊമോട്ടര്‍ ഒഴിവ് നികത്തുന്നതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 17 (ശനി) രാവിലെ 9.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കും. ചോക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. യോഗ്യത: പത്താം ക്ലാസ്സ് (പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ്സ് യോഗ്യത മതിയാകും.) 20 നും 35 നു മധ്യേ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.

sameeksha-malabarinews

പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊണ്ടോട്ടി താലൂക്കിലെ തിരുവങ്ങാട്ട് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

കൊണ്ടോട്ടി താലൂക്കിലെ പൊടിയാട്ട് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

നിയുക്തി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്‌ഫെയര്‍ ഡിസംബര്‍ 24ന് കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0483-2734737, 8078428570. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!