Section

malabari-logo-mobile

നിയോഗ് ജോബ് ഫെയര്‍ 17 ന്

HIGHLIGHTS : Neog Job Fair on 17

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ രാഹുല്‍ ഗാന്ധി എം.പി തിരഞ്ഞെടുത്ത പോരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ‘നിയോഗ്’ എന്ന പേരില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ചെറുകോടുള്ള പോരൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

എഞ്ചിനീയറിങ്, ഐ.ടി ബാങ്കിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം.

sameeksha-malabarinews

പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16 നകം www.jobfair.plus/porur എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 7593852229.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!