Section

malabari-logo-mobile

ആനവണ്ടിയില്‍ ‘ഫൈസല്‍ കൂട്ടായ്മ’യുടെ വേറിട്ട യാത്ര

HIGHLIGHTS : An excursion organized by the same name Faisal took place to Malakappara in Thrissur district, which is a major tourist destination on the Kerala-T...

മലപ്പുറം:കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തൃശൂര്‍ ജില്ലയിലെ മലക്കപ്പാറയിലേക്ക് ഫൈസല്‍ എന്ന ഒരേ പേരുകാരെ അണിനിരത്തി കൊണ്ട് നടത്തിയ ഉല്ലാസയാത്ര നടത്തി. മലപ്പുറത്തുനിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുഴുവന്‍ സീറ്റും നേരത്തെ ബുക്ക് ചെയ്താണ് ഈ അപൂര്‍വ യാത്ര സംഘടിപ്പിച്ചത്.

ബസ് ജീവനക്കാരനും ഫൈസല്‍ ആയിരുന്നു എന്ന് പ്രത്യേകതയും ഇതിനുണ്ട്.
കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം മെമ്പര്‍മാരുള്ള ഫൈസല്‍’സ് ഒഫീഷ്യല്‍ കൂട്ടായ്മ സംഘടിപ്പിച്ച ഈ ഉല്ലാസയാത്രയില്‍ 50 ഫൈസല്‍മാര്‍ പങ്കെടുത്തു.

sameeksha-malabarinews

അടുത്തമാസം തിരൂരില്‍ നടക്കുന്ന ഫൈസല്‍സ് ഫാമിലി മെഗാമീറ്റിന്റെ പ്രചാരണാര്‍ത്ഥമാണ് ഈ പുതുമ നിറഞ്ഞ യാത്ര സംഘടിപ്പിച്ചത്.

യാത്രയ്ക്ക് ഫൈസല്‍ അഞ്ജല്‍, ഫൈസല്‍ രണ്ടത്താണി, ഫൈസല്‍ സിഎംടി , ഫൈസല്‍ കുഞ്ഞാക്ക എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!