Section

malabari-logo-mobile

ജീന്‍സില്‍ തേച്ചുപിടിപ്പിച്ച് 30 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

HIGHLIGHTS : Attempted to smuggle gold worth Rs 30 lakh by smearing it on jeans; The young man is under arrest

മലപ്പുറം: കരിപ്പൂരില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം ജീന്‍സില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമത്തില്‍ യുവാവ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കലങ്ങോടു കുന്നുമ്മല്‍ സനൂബിനെയാണ് (36 ) കസ്റ്റംസ് പിടികൂടിയത്. ഏകദേശം മുപ്പതു ലക്ഷം രൂപ വില മതിക്കുന്ന അര കിലോഗ്രാമോളം സ്വര്‍ണമാണ് ഇയാള്‍ ജീന്‍സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണു ഇയാളെ പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍നിന്നും സനൂബിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ സനൂബ് ധരിച്ചിരുന്ന ജീന്‍സില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews

സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ച 1038 ഗ്രാം തൂക്കമുള്ള ജീന്‍സാണ് സനൂബില്‍നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സനൂബിനു 15,000 രൂപയാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!