Section

malabari-logo-mobile

ഭൂമി വാങ്ങാനെന്ന വ്യാജേന തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

HIGHLIGHTS : The person who committed the fraud under the pretense of buying land was arrested

പൊന്നാനി: ഭൂമി വാങ്ങാനെന്ന വ്യാജേന ആധാരം പണയപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. വഴിക്കടവ് കാരാക്കോട് നാലകത്ത് വീട്ടില്‍ ഷാജഹാ (40)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റുചെയ്തത്.

എടപ്പാള്‍ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന സ്ത്രീക്ക് കുടുംബസ്വത്തായി ലഭിച്ച തൃശൂര്‍ എരുമപ്പെട്ടിയിലെ 92 സെന്റ് വാങ്ങാനെന്നരീതിയില്‍ പ്രതി സമീപിക്കുകയായിരുന്നു. വില നിശ്ചയിച്ചശേഷം വില്‍പ്പന കരാറുണ്ടാക്കി അഡ്വാന്‍സ് നല്‍കി. ബാക്കി പണം നല്‍കാന്‍ ഹോമിയോ ഡോക്ടറായ തന്റെ ഭാര്യയുടെ പേരില്‍ തനൂര്‍ കെഎസ്എഫ്ഇയില്‍ ആരംഭിച്ച 30 ലക്ഷത്തിന്റെ ചിട്ടി ലേലംചെയ്യണമെന്നും ഇതിന് ഭൂമിയുടെ ആധാരം ഈടായി വേണമെന്നും ആവശ്യപ്പെട്ടു. ആധാരം കൈക്കലാക്കി ചിട്ടിവിളിച്ച് ഇയാള്‍ പണവുമായി മുങ്ങുകയായിരുന്നു.

sameeksha-malabarinews

കെഎസ്എഫ്ഇയില്‍ പണമടയ്ക്കാതായതോടെ ഭൂമിയുടെ ഉടമസ്ഥന്‍ ബാധ്യതയിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമാനരീതിയില്‍ പെരുമ്പാവൂരില്‍ 50 ലക്ഷം രൂപ തട്ടിയതായും പലസ്ഥലങ്ങളിലും ഭൂമി വില്‍ക്കാനുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്നുപറഞ്ഞ് പലരില്‍നിന്നായി 47 ലക്ഷം രൂപ തട്ടിയതിന് പ്രതിക്കും സഹോദരനുമെതിരെ കോഴിക്കോട് കേസുണ്ട്. പൊന്നാനി ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, എസ്ഐ നവീന്‍ ഷാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!