Section

malabari-logo-mobile

ഗുസ്തി താരങ്ങളുടെ സമരം; ഇന്ന് വനിതാ മഹാ പഞ്ചായത്ത് ; സമരക്കാര്‍ ദില്ലിയിലേക്ക് , തടയാന്‍ പോലീസ്

HIGHLIGHTS : Strike of wrestlers; Today Vanita Maha Panchayat; Protesters to Delhi, police to stop them

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും ചേര്‍ന്ന് ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ് വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപനം. ഇത് കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികള്‍ ഇന്നലെ രാത്രി തന്നെ പൊലീസ് അടച്ചു. വന്‍ പൊലീസ് സംഘത്തെ തിക്രി, ഖാസിപ്പുര്‍, സിന്‍ഘു അതിര്‍ത്തികളില്‍ വിന്യസിച്ചു. കര്‍ശന വാഹന പരിശോധനയും ഏര്‍പ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. എന്തുവന്നാലും സമരത്തില്‍നിന്ന് പിന്നോട്ടില്ലന്ന് വ്യക്തമാക്കിയ ഗുസ്തി താരങ്ങള്‍ പകല്‍ പന്ത്രണ്ടോടെ പാര്‍ലമെന്റ് മന്ദിരം ലഷ്യമാക്കി മാര്‍ച്ച് നടത്തുമെന്നും ആവര്‍ത്തിച്ചു. ട്രെയിനിലും ബസിലും സമരക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങിത്തുടങ്ങി. സമരവേദിക്കടുത്തുള്ള മെട്രോ സ്റ്റേഷനുകളും അടച്ചിടും.

sameeksha-malabarinews

ന്യൂഡല്‍ഹി ജില്ലയില്‍ ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എല്ലാ പരാതിക്കാരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് ഡല്‍ഹി പൊലീസ് ശനിയാഴ്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് ഹര്‍ജീത് സിങ് ജസ്പാലിനെ അറിയിച്ചു. മുദ്രവച്ച കവറിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ഇതിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ജൂണ്‍ 27ലേക്ക് മാറ്റി.

ബ്രിജ് ഭൂഷണെതിരെയുള്ള ആരോപണം ഗുരുതരമാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബിജെപി ചായ്വുള്ള ബാബ രാംദേവ് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോക്സോ നിയമം ദുരുപയോഗിക്കുന്നെന്നും നിയമത്തില്‍ ഭേദഗതി വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ബ്രിജ്ഭൂഷണ്‍ യുപിയില്‍ പ്രതികരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!