HIGHLIGHTS : India's largest sea bridge is all set to be inaugurated later this month
ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ മാസം അവസാനം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സിസിടിവി, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തുറുന്നുകൊടുക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞ ദിവസം മുബൈയില്‍ വെച്ച് പദ്ധതി അവലോകനം ചെയ്തു.
ഗതാഗതത്തിനായി പാലം തുറന്നു കഴിഞ്ഞാല്‍ 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ സെന്‍ട്രല്‍ മുബൈയിലെ സെവിയില്‍ നിന്ന് നവി മുബൈയിലെ ചിലെയിലേക്ക് യാത്ര ചെയ്യാം. 22 കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റര്‍ ദൂരം കടലിന് മുകളിലൂടെയാണ്. 18000 കോടി രൂപയാണ് പദ്ധതിച്ചെലവ്, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്, മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല. പാലം തുറക്കുതോടെ മുംബൈയില്‍ നിന്നും ഗോവ, പൂനൈ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയവും ചുരുക്കും.


ഏകദേശം മുപ്പത് വര്‍ഷം മുമ്പ് വിഭാവനം ചെയ്തതാണ് ഈ കടല്‍പ്പാലം. 2017 നവംബറില്‍ എംഎംആര്‍ഡിഎ പദ്ധതിയുടെ കരാറുകള്‍ നല്‍കി. ശേഷം 2018 ഏപ്രിലിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ 4.5 വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ പണിപൂര്‍ത്തിയാക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും കോവിഡിനെ തുടര്‍ന്ന് നിര്‍മാണം എട്ടു മാസം വൈകിയിരുന്നു. ഓപ്പണ്‍ റോഡ് കോളിംഗ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമെന്ന സവിശേഷതയും എം ടി എച്ച് എല്‍ ന് ഉണ്ട്. പാലത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനും എഎം ആര്‍ഡിഎ പദ്ധതിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു