Section

malabari-logo-mobile

മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നു.

HIGHLIGHTS : കൊച്ചി: ഡീസല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ മൊബൈല്‍ ഫോണുകളുടെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നു.

കൊച്ചി: ഡീസല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ മൊബൈല്‍ ഫോണുകളുടെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. എയര്‍ടെല്‍, ഐഡിയ കമ്പനികളാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലുള്ള ഓഫറുകളും, എസ്എംഎസ് ഓഫറുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.

എയര്‍ടെല്‍ കോള്‍ നിരക്ക് മിനിറ്റിന് ഒരൂ രൂപയായിരുന്നത് രണ്ടുരൂപയാക്കി, ഐഡിയ സെക്കണ്ടിന് 1.2 പൈസയായിരുന്നത് രണ്ടുപൈസയാക്കി. പ്രീപെയ്ഡ് കൂപ്പണ്‍ നിരക്ക് 5 രൂപയില്‍ നിന്ന് 15 രൂപയാക്കി, ബിഎസ്എന്‍എല്ലും ലോക്കല്‍ കോളിന് 300 രൂപയായിരുന്നത് 341 രൂപയാക്കി, എസ്ടിഡി സൗജന്യമായ് അനുവദിച്ചിരുന്ന 500 രൂപയുടെ വൗച്ചറിന് 561 രൂപയാക്കി.

sameeksha-malabarinews

മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ വന്‍തോതില്‍ വേണ മെന്ന് പറഞ്ഞാണ് കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നത്. ഏറെ സൗജന്യങ്ങള്‍ നല്‍കി വിപണി പിടിച്ചടക്കിയ മൊബൈല്‍കമ്പനികള്‍ തനി സ്വരൂപം കാട്ടി തുടങ്ങിയതിന്റെ ലക്ഷണമാണിപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!